മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്തായായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പൊലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഉദയഗിരി എം.എസ്.ഒ.ടി. വൈദിക സെമിനാരിയിൽ ഭക്തിനിർഭരമായി ആചരിച്ചു.
ഭാഗ്യസ്മരണാർഹനായ മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതി ചെയ്യുന്ന സെമിനാരിയിലെ സെന്റ് അഫ്രേം ചാപ്പലിൽ ഓഗസ്റ്റ് 20-ന് രാവിലെ 8 മണിക്ക് നടത്തപ്പെട്ട വി. കുർബാനയ്ക്ക് ബാംഗ്ലൂർ, മൈലാപ്പൂർ, യുകെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
സെമിനാരിയുടെ പ്രസിഡന്റ് & റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. വീട്ടൂർ ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പൊലീത്ത സന്നിഹിതനായിരുന്നു.
തുടര്ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി.












