പെരുമ്പാവൂർ ● അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും പോലീസ് സേനയിൽ നടത്തിയ മികച്ച സേവനത്തിന് കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബെന്നി ഐസക്കിന് 2026-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എറണാകുളം ജില്ലയിൽ ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിലടക്കം നടത്തിയ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. കേരള പോലീസിലെ അർപ്പണബോധമുള്ള പ്രവർത്തനത്തിനും പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം നൽകുന്നതിലെ മികവിനുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്.
കേരളപ്പിറവി ദിനമായ നവംബർ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും. പെരുമ്പാവൂർ മേഖലയിലെ വെങ്ങോല മോർ ബഹനാം സഹദാ വലിയ പള്ളി ഇടവകാംഗമായ ബെന്നി ഐസക്കിന്റെ ഭാര്യ വിദ്യ കാനഡയിൽ നഴ്സായി ജോലി ചെയ്യുന്നു. അലൻ ബെന്നിയും എയ്ഡൻ ബെന്നിയും മകളാണ്. വൈദികനായ ഫാ. ജോർജ് ഐസക് ചുണ്ടാക്കാടന്റെ സഹോദരനുമാണ് ബെന്നി ഐസക്.
