മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ അനുസ്മരണവും നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഭദ്രാസന സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഭദ്രാസന മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി അധ്യക്ഷത വഹിച്ചു. ഫാ. എൽദോസ് കെ. ജോയി മഴുവന്നൂർ ക്ലാസ് നയിച്ചു. മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് ഡീക്കൻ ജെറിൻ ജോയിക്ക് സമ്മാനിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സമാജത്തിന്റെ വക ഡയാലിസ് കേന്ദ്രത്തിനുള്ള തുകയുടെ ആദ്യ ഗഡു കൈമാറി. വികാരി ഫാ. ഡോ. ബോബി തറയാനിൽ, ഫാ. മനോജ് വർഗീസ്, ഫാ. തോമസ് കാക്കൂർ, ഫാ. ജിനോ ജോണി, ഫാ. സക്കറിയ കളരിക്കാട്ട്, ഫാ. ബേസിൽ പാറക്കാട്ടിൽ, ഫാ. അക്ഷയ് സതീഷ് കോൽകുന്നേൽ, ഫാ. എമിൽ കുര്യൻ, സജി കോര, അഖില മലങ്കര മർത്തമറിയം വനിതാ സമാജം സെക്രട്ടറി ശുഭ ജോസഫ്, ഭദ്രാസന പ്രതിനിധികളായ ലേഡി വൈസ് പ്രസിഡന്റ് അമ്മിണി മാത്യു, കെ.സി., സെക്രട്ടറി മഞ്ജു ബിനു, ജോയിന്റ് സെക്രട്ടറി അനു ജയ്, ട്രഷറാർ ലീല കെ.സി, എം.സി ബെന്നി, കെ.ജെ തോമസ്, വി.പി സാബു എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങൾ, വിവിധ മേഖലകളിലെ പ്രസിഡന്റുമാർ, പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
മർത്തമറിയം വനിതാ സമാജത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസജീവിതത്തിലും സാമൂഹിക സേവന രംഗത്തും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള പ്രചോദനമായി സമ്മേളനം മാറി. കണ്ടനാട് ഭദ്രാസനത്തിന്റെ വിവിധ പള്ളികളിൽ നിന്നായി 600 ഓളം അംഗങ്ങൾ സംബന്ധിച്ചു.














