മുളന്തുരുത്തി ● കർത്താവ് തൻ്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിൻ്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു തന്നതിൻ്റെ അനുസ്മരണമായി ഏപ്രിൽ 2 പെസഹാ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷ നടക്കും
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാൽകഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം ചെയ്യും.
