തൻ്റെ ആത്മീയയാത്രയിലെ വഴികാട്ടിയായ പ്രിയപ്പെട്ട ഗുരു പുണ്യശ്ലോകനായ പെരുമ്പിള്ളി മോർ ഗ്രീഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ 27-ാമത് ശ്രാദ്ധപ്പെരുന്നാൾ ദിനത്തിൽ, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കബറിടത്തിൽ എത്തി ധൂപപ്രാർത്ഥന അർപ്പിച്ചു.
എല്ലാ വർഷവും ഫെബ്രുവരി 22-ന് തൻ്റെ ഗുരുവിൻ്റെ സന്നിധിയിൽ എത്തി പ്രാർത്ഥന അർപ്പിക്കുന്ന ഈ ആത്മബന്ധം, ഗുരു-ശിഷ്യബന്ധത്തിന്റെ അപൂർവ്വമായ സാക്ഷ്യമാണ്.



