കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനത്തിലെ മോർ അത്താനാസിയോസ് വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിൽ നടത്തിവരാറുള്ള ഏകദിന വൈദിക ധ്യാനം കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്നു. വൈദികസംഘം വർക്കിങ് പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിന് വൈദിക സംഘം സെക്രട്ടറി ഫാ. എൽദോസ് നമ്മനാലി സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രസംഗിച്ചു.
വന്ദ്യ ഡോ. മാണി രാജൻ കോറെപ്പിസ്കോപ്പ ക്ലാസ് എടുത്തു. ഫാ. സാംസൺ മേലോത്ത് ധ്യാനം നയിച്ചു. വന്ദ്യ കോറെപ്പിസ്കോപ്പമാർ, വൈദീകർ, ശെമ്മാശന്മാർ, വൈദിക വിദ്യാർത്ഥികൾ തുടങ്ങി ഇരുനൂറോളം പേർ പങ്കെടുത്തു.
