കോലഞ്ചേരി ● കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഫാം.ഡി പരീക്ഷയിൽ സംസ്ഥാന തലത്തിൽ
രണ്ടാം റാങ്ക് കരസ്ഥമാക്കി ഡോണ ബേസിൽ അഭിമാനമായി. മൂവാറ്റുപുഴ നിർമ്മല ഫാർമസി കോളേജിൽ നിന്നുമാണ് ഡോണ ഈ നേട്ടം കൈവരിച്ചത്.
കണ്ടനാട് ഭദ്രാസനത്തിലെ പാങ്കോട് സെന്റ് ജോർജ്സ് & സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ പൊട്ടയ്ക്കൽ ബേസിൽ കുര്യാക്കോസിൻ്റെ ഭാര്യയാണ്. ഉതുപ്പാൻസ് ഓയിൽസ് മില്ലിന്റെ മാനേജിംഗ് ഡയറക്ടർ മുളവൂർ തച്ചിലാമറ്റത്തിൽ ബേസിൽ ഉതുപ്പാന്റെയും ജിനി ബേസിലിന്റെയും മകളാണ് ഡോണ ബേസിൽ. ഡെനി ബേസിൽ, ഡിയ ബേസിൽ എന്നിവർ സഹോദരിമാരാണ്.
