പുത്തൻകുരിശ് ● കണ്ടനാട് ഭദ്രാസനത്തിലെ പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കോൺഗ്രിഗേഷൻ വക പുതിയതായി പണികഴിപ്പിക്കുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പി.വി ശ്രീനിജൻ എം.എൽ.എ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വാഴ്ത്തിയ കല്ലാണ് അടിസ്ഥാന ശിലയായി സ്ഥാപിച്ചത്. പുത്തൻകുരിശ് ടൗണിൽ നാഷണൽ ഹൈവേയോട് ചേർന്നാണ് പള്ളി നിർമ്മിക്കുന്നത്.
കോൺഗ്രിഗേഷൻ പ്രസിഡൻ്റ് ഫാ. വർഗ്ഗീസ് കളപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി പി.എം. സാബു പട്ടശ്ശേരിൽ, ട്രഷറർ എം.ജെ. ഡയ്സൺ മാറോക്കിൽ, മാനേജിംഗ് കമ്മിറ്റി, ഭക്തസംഘടനകൾ എക്സിക്യൂട്ടീവ് അഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവക ഒന്നു ചേർന്നാണ് ദൈവാലയ നിർമ്മാണം നടത്തുന്നത്. അതിനായി വിപുലമായ കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്.









