കോട്ടയം ● അഖില മലങ്കര തീർത്ഥാടക സമൂഹം, കോട്ടയം നഗരസഭ, കോട്ടയം ഭദ്രാസനം എന്നിവരുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകർക്ക് സ്വീകരണം നൽകി. തീർത്ഥാടക സമൂഹം പ്രസിഡൻ്റ് അജിത്ത് കുരുവിള കളത്തുപ്പടിക്കൽ അധ്യക്ഷത വഹിച്ചു.
കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., സഭാധ്യക്ഷൻ എം.പി സന്തോഷ് കുമാർ, വന്ദ്യ കുര്യാക്കോസ് മണലേൽച്ചിറ കോറെപ്പിസ്കോപ്പ, ഫാ. പി.വി. ജോൺ പുന്നമറ്റത്തിൽ, ഫാ. എമിൽ മാത്യു, മോൻസി വാവച്ചൻ, ഷാജി ഫിലിപ്പ്, മനോജ് മാത്യൂ. ഉമ്മച്ചൻ വേങ്കടത്ത്, പി.കെ. സ്കറിയ പുറമത്ര, മാത്തുക്കുട്ടി ഒളശ്ശ തുടങ്ങിയവർ പ്രസംഗിച്ചു.

