ദോഹ ● മെത്രാഭിഷേകത്തിന്റെ 32-ാം വാർഷിക നിറവിലായിരിക്കുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക്
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ മധുരം നൽകി ആദരിച്ചു. ദോഹയിലെ പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിലായിരുന്നു ഈ ആദരവ്.
ഖത്തറിലെ പ്രമുഖ വ്യക്തിത്വമായ ശ്രീമതി മറിയം നാസർ അൽ ഹെയ്ൽ, ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ആർച്ച് ബിഷപ്പ് അരിസ്റ്റോവൗലോസ്, പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൂടാതെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ശ്രേഷ്ഠ ബാവായുടെ സന്ദർശനം ഖത്തറിലെ വിശ്വാസി സമൂഹത്തിനും പ്രവാസി മലയാളി കൂട്ടായ്മയ്ക്കും വലിയ ആവേശം പകർന്നു.
