◆ ലോക രക്ഷകന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി, സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.
◆ ആത്മീയതയും ആഘോഷവൈഭവവും നിറഞ്ഞ ഈ പുണ്യദിനത്തിൽ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ദൈവിക വാഗ്ദാനം മാനവരാശിക്ക് പുതു പ്രത്യാശയായി മാറുന്നു.
◆ നക്ഷത്രശോഭയാലും വർണ്ണദീപങ്ങളാലും പള്ളികളും വീടുകളും വീഥികളും അലങ്കരിക്കപ്പെട്ടു. കരോൾഗീതങ്ങളുടെ മധുരധ്വനിയും കേക്ക് മുറിക്കുന്ന സന്തോഷനിമിഷങ്ങളുമായി, നോമ്പിന്റെ വിശുദ്ധിയിൽ വിശ്വാസി സമൂഹം ഈ ആത്മീയ ദിനത്തെ ഹൃദയപൂർവ്വം വരവേറ്റു.
◆ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ജനനപ്പെരുന്നാളിൻ്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു.
◆ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
ഏവർക്കും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ!






