ന്യൂഡൽഹി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം ‘ഹൂദോസോ 2025’ ന്യൂഡൽഹി സെൻ്റ് പീറ്റേഴ്സ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്നു. മാർത്തോമ്മാ സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
വന്ദ്യ ബെന്നി എബ്രഹാം കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. ബോബി ജോർജ്, ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. തേജസ് ചെറിയാൻ, ഫാ. ജിന്റോ, ജ്യോതി ആൻ മാത്യു, ചെറിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ക്രിസ്തുമസ് ആഘോഷ പരിപാടിയുടെ ഭാഗമായി കരോൾ ഗാന മത്സരം, പുൽക്കൂട് മത്സരം, സാന്താക്ലോസ് മത്സരം എന്നിവ നടത്തപ്പെട്ടു. ന്യൂഡൽഹി സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ പള്ളിയും വികാസ്പൂരി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.



