പത്തനംതിട്ട ● തുമ്പമൺ ഭദ്രാസനത്തിലെ മാന്തളിർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാൾ ആരംഭിച്ചു.
ഡിസംബർ 22 തിങ്കളാഴ്ച പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. പൊതുസമ്മേളനത്തിൽ മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ നേതാക്കൾ പങ്കെടുക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.

