വൈറ്റില ● പൊന്നുരുന്നി സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകും.
നാളെ (ഡിസംബർ 14 ഞായറാഴ്ച) രാവിലെ 7 മണിക്ക് പള്ളി കവാടത്തിൽ ശ്രേഷ്ഠ ബാവായെ വികാരിയും ഇടവക വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വരവേൽക്കും. 8 മണിക്ക് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് അനുമോദന സമ്മേളനം നടക്കും. വികാരി ഫാ. ജേക്കബ് കുരുവിള ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
