കിഴക്കമ്പലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖല മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ‘നുഹ്റോ’ 2025 എന്ന പേരിൽ ക്രിസ്മസ് കരോൾ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ചാണ് മത്സരം നടക്കുക.
കോറെപ്പിസ്കോപ്പ സ്ഥാനലബ്ധിയുടെ രജത ജൂബിലി ആഘോഷിക്കുന്ന സമാജം വൈസ് പ്രസിഡൻ്റ് വന്ദ്യ റോയി എബ്രഹാം കോച്ചാട്ട് കോറെപ്പിസ്കോപ്പയെ സമ്മേളനത്തിൽ ആദരിക്കും.
കരോൾ ഗാന മത്സരം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
