ആലുവ ● പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ സ്ഥാപിതമായ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് അത്താനാസിയോസ് യൂത്ത് അസ്സോസിയേഷൻ്റെ (SAYA) ആഭിമുഖ്യത്തിൽ ‘വിന്റർ വോയിസ് 2.0’ എന്ന പേരിൽ അങ്കമാലി മേഖലാ ഇൻ്റർ സൺഡേസ്കൂൾ കരോൾ മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബർ 7 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ഈ കരോൾ ഗാന മത്സരം നടക്കുന്നത്.
വിജയികൾക്ക് യഥാക്രമം 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ നൽകുന്നത്. മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 ടീമുകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. ഒരു ടീമിനുള്ള രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/zoY8XRkC9Xz2AgnS6
അന്വേഷണങ്ങൾക്ക് : +91 86061 83486
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ പരിപാടി തത്സമയ സംപ്രേക്ഷണം ചെയ്യും.

