കൊളോൺ (ജർമ്മനി) ● ജർമ്മനിയിലെ കൊളോണിലുള്ള ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മോർ പത്രോസ് & മോർ പൗലോസ് ദൈവാലയത്തിൽ ഡിസംബർ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ന് മലയാളത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരമാണ്
മലയാളത്തിൽ വി. കുർബാന ആരംഭിക്കുന്നത്. കൊളോണിലും, സമീപപ്രദേശങ്ങളിലുമുള്ള വിശ്വാസികൾ വിശുദ്ധ കുർബ്ബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. എബ്രഹാം പുതുശ്ശേരി (രഞ്ജു) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക :
വിലാസം:
Mor Petrus & Mor Paulus Kirche e.V.
Klosterstraße 79
50931 Köln
ഫോൺ: ഫാ. എബ്രഹാം പുതുശ്ശേരി – +49 1515 7488703
