കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 34-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്ഘാടനം തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ദൈവവചനത്തിൽ ഊന്നിയ ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് വന്ദ്യ കൗമാ റമ്പാൻ മുഖ്യ സന്ദേശം നൽകി.
കത്തീഡ്രൽ വികാരിമാരായ ഫാ. വർഗീസ് പൈനാടത്ത്, ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. എബി ബാബു, ഫാ. ജോൺ സാജു, വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. സി.പി. വർഗീസ്, ഫാ. സി.കെ. തോമസ്, ഫാ. സി.കെ. എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. എൽദോ പോൾ, ഫാ. ബേസിൽ തേപ്പാല, ട്രസ്റ്റിമാരായ എ.പി വർഗീസ്, കെ.പി ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ എം.കെ വർഗീസ്, ഫിനാൻസ് കൺവീനർ അബു അബ്രഹാം, യൂത്ത് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സാം ചെറിയാൻ, ട്രഷറർ ജോർഡിൻ കെ. ജോയ്, ആൽബിൻ കെ.പി, മാത്യുസ് സാബു, നിജു വർഗീസ്, ഷിജി വർഗീസ് എന്നിവർ പങ്കെടുത്തു.
ഡിസംബർ 3-ന് ഫാ. ജാൻസൺ കുറുമറ്റത്തിൽ, ഡിസംബർ 4-ന് ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ എന്നിവർ സുവിശേഷ പ്രസംഗം നടത്തും. സമാപന ദിവസമായ ഡിസംബർ 5-ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് മാർത്തോമ്മാ സഭയുടെ പ്രമുഖ പ്രസംഗീകൻ ഫാ. പി.പി തോമസ് തുമ്പമൺ വചന സന്ദേശം നൽകും. ഡിസംബർ 6 ബുധനാഴ്ച കേരളത്തിലെ പ്രമുഖ കരോൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് എക്യുമെനിക്കൽ കരോൾ ഗാനമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
