കുമരകം ● കോട്ടയം ഭദ്രാസനത്തിലെ കുമരകം സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ മോര് ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ പാവന സ്മരണാര്‍ത്ഥം ആണ്ടുതോറും നടത്തിവരാറുള്ള മോര് ബസ്സേലിയോസ് പൗലൂസ് ദ്വിതീയന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 29-ാമത് അഖില മലങ്കര ക്വിസ് മത്സരം ഡിസംബര്‍ 14-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.
വിഷയം : വിശുദ്ധ ഗ്രന്ഥം – 40% (പഴയ നിയമം – ഹസ്കിയേൽ; പുതിയ നിയമം – വി. പൗലോസ് റോമർക്ക് എഴുതിയ ലേഖനം, എബ്രായർക്കുള്ള ലേഖനം ഇതര കാനോനിക ഗ്രന്ഥം – യേശുബാർ ആസീറെ)
പൊതു വിജ്ഞാനം – 10%: (Current Affairs – India, Calander Year 2025)
വിശ്വാസ സത്യം, പ്രാർത്ഥന, ആരാധനാഗീതം – 30%
സഭാചരിത്രം – 20% (വന്ദ്യ കണിയാംപറമ്പിൽ കുരിയൻ ആർച്ച് കോർ എപ്പിസ്കോപ്പ രചിച്ച സുറിയാനി സഭ ചരിത്രവും വിശ്വാസ സത്യങ്ങളും പാർട്ട് 1)
സമ്മാനഘടന :
1-ാം സമ്മാനം – മോര് ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 5001/- രൂപയും
2-ാം സമ്മാനം – വാലയില്‍ മത്തായി കത്തനാര് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3001/- രൂപയും
3-ാം സമ്മാനം – മോര് ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷന് എവറോളിംഗ് ട്രോഫിയും 2001/ രൂപയും
വിശദ വിവരങ്ങൾക്ക്:
9645900738 (ജോൺ മാത്യു, സെക്രട്ടറി), 9295868172 (ചാക്കോ വി. ജോസഫ്, ജോ. സെക്രട്ടറി), 8714276996 (ഷിജു റ്റി. സണ്ണി, കൺവീനർ)


