ദുബായ് ● കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും ദുബായിൽ കൂടിക്കാഴ്ച നടത്തി.
അൽ നാസർ ലഷർ ലാൻഡിന് സമീപത്തുള്ള ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ സൗഹൃദ സന്ദർശനം. വിവിധ ആനുകാലിക വിഷയങ്ങളും പ്രവാസി മലയാളി സമൂഹത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളും ചർച്ച ചെയ്തു.
ശ്രേഷ്ഠ ബാവായുടെ മാനേജർ ഫാ. ജോഷി മാത്യു ചിറ്റേത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം സെറിൻ ചീരൻ, അനുര മത്തായി എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

