ദുബായ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖല മഹാസംഗമവും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നവംബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും.
സ്വീകരണത്തെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ലുലു ഗ്രൂപ്പ് ചെയർമാൻ കമാൻഡർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്യും.
മഹാസംഗമം സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്നതിനായി യു.എ.ഇ.യിലെ പ്രമുഖ മാധ്യമപ്രവർത്തകർ പങ്കെടുത്ത പത്രസമ്മേളനം നടന്നു. പത്രസമ്മേളനത്തിൽ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, വൈദിക പ്രതിനിധി ഫാ. സിബി ബേബി, സോണൽ സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സണ്ണി എം. ജോൺ, സരിൻ ചീരൻ, ഫാമിലി കോൺഫറൻസ് കൺവീനർ സ്റ്റേസി സാമുവേൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.


