അടിമാലി ● മച്ചിപ്ലാവ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയിലെ മറ്റ് ഭക്തസംഘടനകളുടെ സഹകരണത്തോടെ നവംബർ 30 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക.
കോതമംഗലം മോർ ബസ്സേലിയോസ് ഹോസ്പിറ്റൽ, മോർ ബസ്സേലിയോസ് ഡെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ജനറൽ മെഡിസിൻ, ശിശുരോഗം, നേത്രരോഗം, ദന്തൽജനറൽ സർജറി, ഓർത്തോപീഡിക് , കാർഡിയോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9074303089, 9744934008, 9447901683, 9074199302, 9406821872
