ദുബായ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നവംബർ 26 മുതൽ ഡിസംബർ 9 വരെ യു.എ.ഇ മേഖലയിലെ വിവിധ ദൈവാലയങ്ങൾ സന്ദർശിക്കും.
യു.എ.ഇ മേഖലയിലെ വിശ്വാസികളുടെ മഹാ സംഗമവും ശ്രേഷ്ഠ ബാവായ്ക്കു സ്വീകരണവും നവംബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും.

