കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന വന്ദ്യ പനയ്ക്കൽ ഗീവർഗീസ് റമ്പാച്ചന്റെ 25-ാമത് ശ്രാദ്ധത്തോടനുബന്ധിച്ച് നവംബർ 23 ഞായർ രാവിലെ 10.30-ന് അഖില മലങ്കര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. പനയ്ക്കൽ ഗീവർഗീസ് റമ്പാൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. ഒരു പള്ളിയിൽ നിന്ന് രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം.
ഒന്നാം സമ്മാനമായി 10,000 രൂപയും പനയ്ക്കൽ ഗീവർഗീസ് റമ്പാൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും നൽകും. രണ്ടാം സമ്മാനം 5,000 രൂപ, മൂന്നാം സമ്മാനം 3,000 രൂപ, നാലാം സമ്മാനം 2,000 രൂപ എന്നിങ്ങനെയും അഞ്ചാം മുതൽ എട്ടാം സ്ഥാനങ്ങൾക്കുള്ള ടീമുകൾക്ക് 1,000 രൂപ വീതവും സമ്മാനമായി നൽകും.
വികാരി ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ, ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സി.കെ. തോമസ്, പള്ളി ട്രസ്റ്റി ടി.പി. മാത്തുക്കുട്ടി, പള്ളി സെക്രട്ടറി പി.എ. എബ്രഹാം എന്നിവർ നേതൃത്വം നൽകും.
രജിസ്ട്രേഷൻ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ഫാ. അജോ കുര്യാക്കോസ് — 99465 30683
സി.കെ. തോമസ് — 94475 75805

