വാഴപ്പിള്ളി ● വന്ദ്യ ഗബ്രിയേൽ റമ്പാൻ വാഴപ്പിള്ളി യാക്കോബായ സുറിയാനി പള്ളിയ്ക്കു സമീപം പണിതീർത്ത മോർ ഫിലക്സീനോസ് മാബൂഗ് ദയറ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശ നടന്നു.
മോർ ഫീലക്സിനോസ് മാബൂഗ് ദയറ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിലും അഭിവന്ദ്യരായ മോർ ദിവന്നാസിയോസ് ഇസ, മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടേയും സഹകാർമികത്വത്തിൽ പൂർത്തീകരിച്ചു.





















