ടൊറൻ്റോ ● കാനഡയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ മക്കളുടെ ക്ഷണം സ്വീകരിച്ച് എഴുന്നള്ളി വന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ടൊറൻ്റോ പിയേഴ്സൺ ഇന്റർനാഷനൽ എയർപോർട്ടിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി.
ഫാ. എബി മാത്യു, ഫാ. ചെറിയാൻ പൗലോസ്, ഫാ. വി.വി. പൗലോസ്, ഫാ. കുര്യൻസ് മാത്യു, ഫാ. ഏലിയാസ് കെ. വർഗീസ്, ഡീക്കന്മാരായ ജൊഹാൻ എബി, അമൽ മത്തായി, ജസാ ഷാജി, കൗൺസിൽ മെമ്പർ ജനു മഠത്തിൽ തുടങ്ങിയവർ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. നവംബർ 25 വരെ നീളുന്ന സന്ദർശനത്തിന്റെ ഭാഗമായി കാനഡയിലെ വിവിധ പള്ളികളിലും പരിപാടികളിലും ശ്രേഷ്ഠ കതോലിക്ക ബാവ സന്ദർശിച്ച് വിശ്വാസികളെ ആശിർവദിക്കും.







