ഭോപ്പാൽ ● സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു.
ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (റേഡിയോ) റിയാസ് ഇഖ്ബാൽ ഐ.പി.എസ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറൽ മാനേജർ സാബു ആൻ്റണി ആശംസ പ്രസംഗം നടത്തി.
ഭോപ്പാലിലെ വിവിധ സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തുടർന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, സഭാ-സാമൂഹ്യ മേഖലകളിൽ വിശിഷ്ട സേവനം ചെയ്ത ഇടവക അംഗങ്ങളെയും ആദരിച്ചു.
