പുത്തൻകുരിശ് ● കരിമുകൾ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോർ ബസ്സേലിയോസ് യൽദോ ബാവായുടെയും മോർ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെയും സംയുക്ത ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ഡോ. സി.പി. വർഗ്ഗീസ് ചെരക്കാലയിൽ കൊടി ഉയർത്തി. ട്രസ്റ്റിമാരായ വറുഗീസ് എ.കെ, മാത്യു ഒ.എം, സെക്രട്ടറി എൽദോസ് എം.വി, എന്നിവരും വിശ്വാസികളും സംബന്ധിച്ചു. തുടർന്ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും കലാ പരിപാടികളും സമ്മാനദാനവും നടന്നു.
നാളെ (നവംബർ 8 ശനി) രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. മൂന്നിൻമേൽ കുർബ്ബാന, വൈകിട്ട് 6.30-ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം, 7.30-ന് വെണ്ണിത്തടം കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, ആശിർവാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ നവംബർ 9 ഞായർ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, പ്രസംഗം, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും. തുടർന്ന് 11 മണിക്ക് പ്രദക്ഷിണം 11.30-ന് നേർച്ചസദ്യ, ആശീർവ്വാദം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
