പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയ്ക്ക് കീഴിൽ പന്നിക്കുഴി-പുറ്റുമാനൂർ റോഡിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ പുതുതായി നിർമ്മിച്ച കുരിശുപള്ളിയുടെ കൂദാശ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. സന്ധ്യാനമസ്കാരത്തെ തുടർന്നാണ് ശുശ്രൂഷകൾ നടന്നത്.
മുൻ സഭാ വർക്കിംഗ് കമ്മിറ്റി മെമ്പറും, പാത്രിയർക്കാ സെൻ്റർ മുൻ മാനേജരുമായ യശശ്ശരീരനായ ഷെവ. കറുത്തേടത്ത് കെ.പി. പീറ്ററുടെ കുടുംബം സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ കുരിശുംതൊട്ടി പണി തീർത്തത്. വികാരി ഫാ. വർഗീസ് കളപ്പുരയ്ക്കൽ, വൈദികർ, ട്രസ്റ്റിന്മാരായ പി.എം. സാബു പട്ടശ്ശേരിൽ, എം.ജെ. ഡെയ്സൺ മാറോക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.








