പുത്തൻകുരിശ് ● ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാനെത്തിയ യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഗ്രിഗോറിയോസ് കുര്യാക്കോസ്, മോർ ഈവാനിയോസ് കുര്യാക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവരും വൈദികരും വിശ്വാസികളും സംബന്ധിച്ചു.






