വെട്ടിക്കൽ ● തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ അലൻ കുര്യൻ സാബു നാളെ (നവംബർ 5 ബുധനാഴ്ച) വെട്ടിക്കൽ ഉദയഗിരി എം.എസ്.ഒ.റ്റി സെമിനാരിയിലെ സെന്റ് എഫ്രേം ചാപ്പലിൽ വെച്ച് സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ പട്ടംകൊട ശുശ്രൂഷകൾ ആരംഭിക്കും.
കർണ്ണാടക കേന്ദ്ര സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഉദയഗിരി എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വൈദീക പഠനവും പൂർത്തിയാക്കിയ അലൻ ശെമ്മാശൻ ഇപ്പോൾ ഉപരിപഠത്തിനായി തയ്യാറെടുക്കുന്നു. കോട്ടയം കല്ലുപാലത്തിങ്കൽ സാബു കുര്യന്റെയും ആലീസ് സാബുവിന്റെയും മകനാണ് ഡീ. അലൻ കുര്യൻ സാബു. മരിയ സാറാ സജി ആണ് സഹധർമ്മിണി.
തായ്ലൻഡിൽ വെച്ച് കഴിത്ത ആഴ്ച നടത്തപ്പെട്ട സൗത്ത് ഏഷ്യൻ ക്രിസ്ത്യൻ യൂത്ത് നെറ്റ് വർക്കിന്റെ പ്രോഗ്രാമിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അലൻ ശെമ്മാശനായിരുന്നു.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
