അലൈൻ ● യു.എ.ഇ മേഖലയിലെ അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 8 ശനിയാഴ്ച വൈകിട്ട് 6:30-ന് നടക്കും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മെഗാഷോ, നാടൻ ഭക്ഷണവിഭവങ്ങൾ, കുട്ടിക്കായി വൈവിധ്യം നിറഞ്ഞ ഗെയിമുകൾ, കലാപരിപാടികൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
വികാരി ഫാ. സിബി ബേബി, ട്രസ്റ്റി സജി ഫിലിപ്പ് കട്ടച്ചിറ, സെക്രട്ടറി ജേക്കബ് വി. തോമസ് കുന്നന്താനം, കൺവീനർ പ്രിൻസ് വള്ളിക്കോട് കോട്ടയം എന്നിവർ നേതൃത്വം നൽകും.
