 
        കോട്ടയം ● പുതുതലമുറ മദ്യ, രാസ ലഹരികൾക്ക് അടിമകളാകുന്ന കാലഘട്ടത്തിൽ ധ്യാന പ്രാർത്ഥനയിലൂടെ ലഭിക്കുന്ന പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിന് സാക്ഷികളാകാൻ വിശ്വാസികൾക്ക് കഴിയണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത.
കോട്ടയം ഭദ്രാസന പ്രാർത്ഥനാ സമാജത്തിന്റെ ഒരു വർഷം നീണ്ട് നിന്ന രജത ജൂബിലി സമാപന സമ്മേളനവും, ധ്യാന സംഗമവും കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകി.
പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട വന്ദ്യ എ. തോമസ് വേങ്കടത്ത് കോറെപ്പിസ്കോപ്പ എന്നിവരെ അനുമോദിച്ചു. പ്രാർത്ഥനാ സമാജം ഡയറക്ടർ ഫാ. പി.ടി. തോമസ് പള്ളിയമ്പിൽ, ഭദ്രാസന അൽമായ സുവിശേഷകൻ ബ്രദർ സണ്ണി പോട്ടേത്തറ എന്നിവരെ ആദരിച്ചു. മിഷനറി ട്രെയ്നിങ് കോഴ്സസ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, വന്ദ്യ തോമസ് ഇട്ടി കുന്നത്തയ്യേട്ട് കോറെപ്പിസ്കോപ്പ, ഫാ. സാമുവൽ ടി. വർഗീസ്, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. എബി ജോൺ കുറിച്ചിമല, ഫാ. സോബിൻ ഏലിയാസ്, ഫാ. വിപിൻ വെള്ളാപ്പള്ളി, ഫാ. എമിൽ വർഗീസ് വേലിക്കകത്ത്, ഫാ. അലക്സ് ഫിലിപ്പ് കടവുംഭാഗം എന്നിവർ പ്രസംഗിച്ചു.



 
         
         
        