പരിശുദ്ധ സഭയെ ഹൃദയത്തിലേറ്റി സ്നേഹിച്ച ‘മലങ്കരയുടെ സൂര്യതേജസ്സ്’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മായാത്ത ഓർമ്മകൾക്ക് മുമ്പിൽ ഭക്ത്യാദരവോടെ, പ്രാർത്ഥനയോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ഒക്ടോബർ 26-ാം തീയതി ഞായർ മുതൽ 31-ാം തീയതി വെള്ളി വരെ ശ്രേഷ്ഠ ബാവായുടെ ഹൃദയയിടമായ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും സഭയിലെ അഭിവന്ദ്യരായ എല്ലാ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും ഭക്ത്യാദരവോടെ ആചരിക്കും.


