
കുറ്റ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികരും കുറ്റ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുവായ ഫാ. ഡോ. ജോർജ് വർഗീസ് കീഴേത്തുമറ്റത്തിൽ (82) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഇന്ന് സെപ്റ്റംബർ 10 ബുധൻ
വൈകിട്ട് 5 ന് ഭൗതീക ശരീരം മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 6 ന് സന്ധ്യാപ്രാർത്ഥനയോടെ ശുശ്രൂഷകൾ ആരംഭിക്കും. നാളെ സെപ്റ്റംബർ 11 വ്യാഴം രാവിലെ 10 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11.30 ന് ഭവനത്തിൽ നിന്ന് വിലാപ യാത്ര കുറ്റ സെന്റ് ജോർജ് പള്ളിയിലേക്ക് പുറപ്പെടും. 12.30 മുതൽ തുടർ ശുശ്രൂഷകൾ പൂർത്തീകരിച്ച് വൈകിട്ട് 3 ന് സമാപന ശുശ്രൂഷയും തുടർന്ന് 4 ന് സംസ്കാരവും നടത്തും.
വന്ദ്യ വൈദികന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ
