
ബെയ്റൂട്ട് ● അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യയിലെ കാതോലിക്കോസ് അരാം ഒന്നാമൻ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെയും, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെയും ലബനോനിലെ ബിക്ഫയയിലെ അർമേനിയൻ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സ്വീകരിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മോർ ക്ലീമിസ് ഡാനിയേൽ, പാത്രിയാർക്കൽ അസിസ്റ്റന്റ് മോർ ജോസഫ് ബാലി, മലങ്കര അഫയേഴ്സ് സെക്രട്ടറി മോർ ക്രിസ്റ്റഫോറോസ് മർക്കോസ് എന്നിവരും സംബന്ധിച്ചു.








