
പുത്തൻകുരിശ് ● ഇന്ത്യയിലെ മികച്ച നൂറു യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി വിക്രം സാരാഭായ് സ്പേസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘എം സ്പോട്ട് 100 ജെനി 2024-25’ മത്സരത്തിൽ ചെറിഷ് പോൾ ബോബി അവാർഡ് നേട്ടത്തിലൂടെ അഭിമാനമായി. യുഎഇ ലെ റാസൽഖൈമ ഡൽഹി പ്രൈവറ്റ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ചെറിഷ്.
അങ്കമാലി ഭദ്രാസനത്തിലെ ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ ഓളങ്ങാട്ട് ബോബി പോളിൻ്റെയും ഡോ. നവ്യ ചെറിയാന്റെയും മകനാണ്. റാസൽഖൈമ സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയംഗങ്ങൾ കൂടിയാണ്. വി.എസ്.എസ്.എഫ് 2023 ൽ സംഘടിപ്പിച്ച ‘ഇൻക്വിസിറ്റീവ് ക്വിസ് ‘ മത്സരത്തിൽ ചെറിഷ് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
