
തിരുവനന്തപുരം ● മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ ആദരിക്കും.
നാളെ (ആഗസ്റ്റ് 4 തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മാ സുറിയാനി പള്ളിയിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ മത നേതാക്കളും, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംബന്ധിക്കും.
