
പുത്തൻകുരിശ് ● അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്ര സമൂഹം മെത്രാപ്പോലീത്തയായി തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ No. P 07/2025 കല്പന പ്രകാരം നിയമിച്ചു.
വൈദീക പ്രസിഡൻ്റായി വന്ദ്യ കുര്യാക്കോസ് മണലേൽച്ചിറയിൽ കോറെപ്പിസ്കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ – മണർകാട് എന്നിവരേയും പ്രസിഡൻ്റായി അജിത്ത് കുരുവിള കളത്തുപടിക്കൽ – നീലിമംഗലം, വർക്കിംഗ് വൈസ് പ്രസിഡൻ്റായി ഷെവ. മോൻസി വാവച്ചൻ ചന്ദനത്തിൽ – വടവുകോട്, അൽമായ വൈസ് പ്രസിഡൻ്റായി ഷെവ. ഷാജി ഫിലിപ്പ്, കോണത്താറ്റ് – കുമരകം, ജനറൽ സെക്രട്ടറിയായി ഫാ. പി.വി. ജോൺ പുന്നമറ്റത്തിൽ – മുണ്ടക്കയം, ട്രഷററായി പി.കെ. സ്കറിയ, പടിയറയിൽ – പാമ്പാടി എന്നിവരെയും അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്ര സമൂഹം ചുമതലക്കാരായി രക്ഷാധികാരി കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവ നിയമിച്ചു.
പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുകബറിങ്കലേക്ക് ദേശത്തിൻ്റെ നാനാഭാഗത്തു നിന്നും കാൽനടയായി വരുന്ന തീർത്ഥാടകരെ ഏകോപിപ്പിച്ച് അനുഗ്രഹീതമായ നേതൃത്വം നൽകി വരുന്ന പ്രസ്ഥാനമാണ് അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്രാ സമൂഹം.
