
കോടഞ്ചേരി ● എഡി 325-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ആഹ്വാനം അനുസരിച്ചു ഇന്നത്തെ ടർക്കിയിലെ നിഖ്യാ എന്ന സ്ഥലത്ത് ക്രിസ്ത്യൻ സഭാ പിതാക്കന്മാർ ഒരുമിച്ചു കൂടി വിശ്വാസ പ്രമാണം രൂപപ്പെടുത്തിയതിന്റെ 1700-ാം വാർഷികം, യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭയിലെ വിശ്വാസികൾ സ്നേഹത്തോടു കൂടി മുന്നേറുന്നതിനാണ് നിഖ്യാ സൂനഹദോസിന്റെ യഥാർഥ ഉദ്ദേശം എന്ന് മെത്രാപ്പോലീത്ത ഓർമപ്പെടുത്തി. സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ആന്റണി തറേക്കടവിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. ഡോ. ജോസ് പെണ്ണാപറമ്പിൽ, ഫാ. സ്കറിയ ഈന്തലാംകുഴിയിൽ, ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ഫാ. എബി ചിറയിൽ, ഫാ. ഷിജോ താന്നിയാംകട്ടയിൽ, റവ. റിനോ ജോൺ, ഫാ. ബേസിൽ പടിഞ്ഞാറേക്കര എന്നിവർ പ്രസംഗിച്ചു.


