
പുത്തൻകുരിശ് ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സ്വർഗ്ഗീയ മഹത്വത്തിൽ പ്രവേശിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ജന്മദിനമായ ജൂലൈ 22 ന് (265-ാം ഓർമ്മദിനം) ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരണ സന്ദേശം നൽകി. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവ പരിശുദ്ധ സഭയുടെ ഭാഗ്യ നക്ഷത്രവും വിശ്വാസ ദീപവുമായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു. ശേഷം നേർച്ച നടത്തപ്പെട്ടു
അനേകം വൈദികരും സഭാ അത്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സഭാ സമിതി അംഗങ്ങളും വിശ്വാസികളും സംബന്ധിച്ചു.













