മൂസൽ ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പും, പാത്രിയർക്കൽ കൗൺസിലറുമായിരുന്ന അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത (93) കാലം ചെയ്തു.
1932 ൽ ഭൂജാതനായ മെത്രാപ്പോലീത്ത, 1969 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ടു. മലങ്കരയിൽ സന്ദർശനം നടത്തിയിട്ടുള്ള അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത 1994 ൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു. മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിൽ കാർമികത്വം വഹിച്ചിട്ടുണ്ട്.
അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തായ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനാഞ്ജലികൾ.
