
കിഴക്കമ്പലം ● മലയിടംതുരുത്ത് പ്രത്യാശ ഭവന്റെ (ആകാശപ്പറവ) പുതുതായി നിർമിച്ച മൂന്നുനില മന്ദിരത്തിൻ്റെ കൂദാശയും പൊതുസമ്മേളനവും നാളെ (ജൂലൈ 12 ശനിയാഴ്ച) വൈകിട്ട് 6 ന് നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൂദാശ നിർവഹിക്കും. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
എസ്.എസ്.എൽ.സി, +2 വിജയികൾക്ക് ആദരവ് നൽകും. ബെന്നി ബഹനാൻ എം.പി., അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ., സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കെ.ഇ. കൊച്ചുണ്ണി, ഡോ. ജോർജ്ജ് സ്ലീബ, എം.കെ. അനിൽ കുമാർ, ഏലിയാസ് കാരിപ്ര, ഇമാം ഉമർ ഫൈസി പി.കെ., ഫാ. വർഗീസ് കോഴിക്കാടൻ, എ.ആർ. സൂരജ്, ഫാ. ജോർജ്ജ് ഐസക്ക് ചുണ്ടക്കാടൻ, സിനോ സേവി, സിസ്റ്റർ മെറിൻ സി.എം.ഐ., ഡോ. പ്രീതി ബി., കെ.എ. വർഗീസ് എന്നിവർ പ്രസംഗിക്കും.
തെരുവിൽ അലയുന്നവർക്ക് അഭയ കേന്ദ്രമായി 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രത്യാശ ഭവൻ എന്നറിയപ്പെടുന്ന ആകാശപ്പറവ. വിവിധ കമ്പനികൾ നൽകിയ സഹായത്താലാണ് പുതിയ മന്ദിരം നിർമിക്കാനായത്. സ്ഥാപക ഡയറക്ടർ ഡീക്കൻ വർഗീസ്കുട്ടി പുറമഠം, പ്രോഗ്രാം കൺവീനർ ഫാ.ഷാജി വർഗീസ് പാറക്കാടൻ, സെക്രട്ടറി റോമി സ്ലീബ കീരിക്കാട്ടിൽ, ഷിനിൽ തുരുത്തുമ്മേൽ, ബേബി പാറേക്കര, ബേസിൽ എന്നിവർ നേതൃത്വം നൽകും.
കൂദാശയും പൊതുസമ്മേളനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
