
കോതമംഗലം ● ചേലാട് സെൻ്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൽ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നാളെ ജൂലൈ 10 വ്യാഴാഴ്ച വൈകിട്ട് 4.30 ന് സ്വീകരണം നൽകും.
സ്വീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിൽ പണികഴിപ്പിച്ച കോളേജിലെ ഇവന്റ് സെന്റർ ഉദ്ഘാടനവും നവീകരിച്ച കോളേജിൻ്റെ കൂദാശയും 20-ാം വാർഷികാഘോഷ ഉദ്ഘാടനവും നടക്കും. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
ഡീൻ കുര്യാക്കോസ് എം.പി, ആൻ്റണി ജോൺ എം.എൽ.എ, ജന പ്രതിനിധികൾ, എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ, സഭാ ഭാരവാഹികൾ, സഭാ വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ഷെയർ ഹോൾഡേഴ്സ്, കോളേജ് മാനേജിങ് കൗൺസിൽ അംഗങ്ങൾ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടീനാ ജേക്കബ്, അഡ്മിനിസ്ട്രേ റ്റീവ് ഓഫീസർ എൽദോസ് ഐസക് എന്നിവർ അറിയിച്ചു.
സ്വീകരണ സമ്മേളനവും മറ്റു പരിപാടികളും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
