
തൃശ്ശൂർ ● കാലം ചെയ്ത പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ആദരാഞ്ജലികൾ അർപ്പിച്ചു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം അറിയിച്ച് പ്രാർത്ഥന നടത്തി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും വൈദികരും സംബന്ധിച്ചു.






