
കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ തോട്ടുപുറം മംഗലത്തുതാഴം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവക ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. ജൂലൈ 13 ഞായറാഴ്ച
രാവിലെ 8:30 ന് വി. കുർബ്ബാന അർപ്പിക്കുവാൻ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വികാരിയും ഭരണസമിതിയും ഇടവക വിശ്വാസികളും ചേർന്ന് ഭക്തി നിർഭരമായ സ്വീകരണമൊരുക്കും.
തുടർന്ന് പള്ളി നിർമ്മിച്ചു നൽകുന്ന സ്നേഹവീട് രണ്ടാം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
