
ബാംഗ്ലൂർ ● ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിലും, സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും സംബന്ധിക്കുവാൻ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കും, സംഘത്തിനും വികാരി വന്ദ്യ കൗമാ റമ്പാച്ചന്റെയും, കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ ബാംഗ്ലൂർ എയർപോർട്ടിൽ സ്വീകരണം നൽകി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ ആദ്യ ദൈവാലയവും ശ്രേഷ്ഠ കാതോലിക്ക ബാവ വൈദികനായിരുന്ന കാലഘട്ടത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും പുതിയ ദൈവാലയ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു പൂർത്തീകരിക്കുകയും ചെയ്ത ഭാരതത്തിലെ ഏക ദൈവാലയവുമാണ് ബാംഗ്ലൂർ ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപനവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂലൈ 6 ഞായറാഴ്ച നടക്കും.



