
കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ മെത്രാപ്പോലീത്ത സ്വീകരിച്ചു.
വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. സ്മിജോ കളത്തിപറമ്പിൽ, അങ്കമാലി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ്, ശ്രേഷ്ഠ ബാവായുടെ സെക്രട്ടറി ഫാ. ജോഷി മാത്യു ചിറ്റേത്ത് എന്നിവർ സന്നിഹിതരായിരുന്നു.
