
പുത്തൻകുരിശ് ● യാക്കോബായ സിറിയൻ ക്രിസ്ത്യൻ (ജെ.എസ്.സി) മിഷൻ്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി.
പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പ്രവർത്തക യോഗത്തിൽ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശുദ്ധ സഭയുടെ ആരാധനാ ക്രമങ്ങളെയും കൂദാശകളെയും കുറിച്ചുള്ള പഠന പരമ്പര ‘ഹെർഗോ ദൽ റോസേ’ ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
മിഷൻ പ്രസിഡന്റ് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ ഡോ. സലിബ റമ്പാൻ, വന്ദ്യ ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മിഷൻ സെക്രട്ടറി സി.എം. ജോസഫ്, വർക്കിംഗ് കമ്മിറ്റി അംഗം എം.ജെ. മാർക്കോസ്, സുവിശേഷ സംഘം സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ പി.പി. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.












