
ഓക്ക്ലാൻഡ് (ന്യൂസിലാൻ്റ്) ● ന്യൂസിലാൻ്റിലെ ഓക്ക്ലാൻഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വാർഷികപ്പെരുന്നാൾ, വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 22 ഞായറാഴ്ച പെരുന്നാൾ കൊടിയേറ്റ് നടന്നു. ജൂൺ 28 ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരവും വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെട്ടു.
പ്രധാനപ്പെരുന്നാൾ ദിവസമായ ജൂൺ 29 ഞായറാഴ്ച രാവിലെ നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് വന്ദ്യ ഡോ. ജോസഫ് സക്കറിയ മാരംകണ്ടം കോറെപ്പിസ്കോപ്പ, വന്ദ്യ ജോൺ തെക്കേടത്ത് കോറെപ്പിസ്കോപ്പ, ഫാ. ജിയോ കുര്യൻ എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് വികാരി വന്ദ്യ ഡോ. ജോസഫ് സക്കറിയ കോറെപ്പിസ്കോപ്പയ്ക്ക് സ്നേഹനിർഭരമായ യാത്രയയപ്പും പൊതു സമ്മേളനവും നടത്തപ്പെട്ടു. പ്രദിക്ഷണം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു.
പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി വന്ദ്യ ഡോ. ജോസഫ് സക്കറിയ കോറെപ്പിസ്കോപ്പ, വൈസ് പ്രസിഡൻ്റ് സുജേഷ് ഗീവർഗീസ്, സെക്രട്ടറി ഡോണി ചെന്നോത്ത്, ട്രഷറർ എൽദോ ചെറിയാൻ, പെരുന്നാൾ കോർഡിനേറ്റർ സാബു ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. നൂറ് കണക്കിന് വിശ്വാസികൾ പെരുന്നാളിൽ സംബന്ധിച്ചു.






